നിലവിൽ പോസ്റ്റ് ആവശ്യമുള്ള KSEB സർവീസ് കണക്ഷൻ എടുക്കാൻ വേണ്ടി വരുന്ന ചെലവുകൾ പരിശോധിക്കാം
⚡ കേസ് 1: വെതർ പ്രൂഫ് സപ്പോർട്ട്
ഒരു സപ്പോർട്ട് പോസ്റ്റ് മാത്രം ആവശ്യമുള്ള കണക്ഷൻ (നിലവിൽ 8 മീറ്റർ PSC പോസ്റ്റുകളാണ് നൽകുന്നത്)
ആണെങ്കിൽ
സപ്പോർട്ട് പോസ്റ്റ്: ECSC:₹7,547(മെറ്റീരിയലും ലേബർ ചാർജും ഉൾപ്പെടെ)
ഇത് കൂടാതെ താഴെ പറയുന്ന ചാർജുകൾ ഓരോ കേസിലും അഡിഷണൽ ആയി വരുന്നതാണ്.
✅അപ്ലിക്കേഷൻ ഫീ:₹50
✅സിഡി:₹300/1000 വാട്സ്(ഗാർഹിക കണക്ഷൻ)
✅WP ECSC:₹1914(സിംഗിൾ ഫേസ്)
₹4642( ത്രീ ഫേസ് 10 kW വരെ)
ഉദാഹരണമായി സപ്പോർട്ട് പോസ്റ്റ് ആവശ്യം ഉള്ള 3560W ലോഡ് ഉള്ള ഒരു വീടിന് കണക്ഷൻ എടുക്കാൻ KSEB യിൽ അടക്കേണ്ട ആകെ തുക നോക്കാം.
➡️അപ്ലിക്കേഷൻ ഫീ:₹50
➡️സി ഡി:4x300=₹1200
➡️സപ്പോർട്ട് പോസ്റ്റ്:₹7547
➡️WP കണക്ഷൻ:₹1914
ടോട്ടൽ-₹10711
⚡കേസ് 2: പുതിയ ലൈൻ നിർമ്മാണം (50 മീറ്ററിൽ താഴെ)
50 മീറ്ററിൽ താഴെ ദൂരത്തിൽ സിംഗിൾ ഫേസ് ലൈൻ വലിക്കേണ്ടി വരുമ്പോൾ:
• അടിസ്ഥാന നിരക്ക്: ₹10,076
• അധിക നിരക്ക്: ഒരു മീറ്ററിന് ₹88 വീതം.
ഇതിൽ ഒരു പോസ്റ്റും സ്റ്റേയുമാണ് ഉണ്ടായിരിക്കുക.അധികമായി പോസ്റ്റോ സ്റ്റേയോ വേണ്ടി വന്നാൽ അധിക തുക അടവാക്കേണ്ടതാണ്.
35 മീറ്ററിൽ ഒരു പോസ്റ്റും സ്റ്റേ യുമുള്ള കണക്ഷൻ ആണെങ്കിൽ ലൈൻ വലിക്കാൻ മാത്രമുള്ള ചെലവ് ഇപ്രകാരമാണ്.
➡️10076+(35x88)=₹13156
⚡കേസ് 3: പോസ്റ്റ് ഇൻസർഷൻ (സിംഗിൾ ഫേസ്)
ലൈൻ വലിക്കാതെ നിലവിലുള്ള ലൈനിൽ പോസ്റ്റ് സ്ഥാപിക്കുമ്പോൾ നിരക്ക് ഇപ്രകാരം ആണ്.
സ്റ്റേ സഹിതം-₹11706
സ്റ്റേ ഇല്ലാതെ-₹8563
⚡കേസ് 4: ദൂരപരിധി 50 മീറ്ററിനും 100 മീറ്ററിനും ഇടയിൽ
രണ്ട് പോസ്റ്റുകൾ ആവശ്യമുള്ള 50 മീറ്ററിൽ കൂടുതൽ ദൂരമുള്ള ലൈനുകൾക്ക്:
• അടിസ്ഥാന നിരക്ക്: ₹24,233
• അധിക നിരക്ക് (50 മീറ്ററിന് മുകളിൽ വരുന്ന ദൂരത്തിന് മാത്രം ബാധകം): മീറ്ററിന് ₹88 വീതം.
70 മീറ്ററിൽ രണ്ട് പോസ്റ്റും രണ്ട്സ്റ്റേ യുമുള്ള കണക്ഷൻ ആണെങ്കിൽ ലൈൻ വലിക്കാൻ മാത്രമുള്ള ചെലവ് ഇപ്രകാരമാണ്.
➡️24233+(20x88)=₹25993
70-50=20 മീറ്റർ ദൂരത്തിന് മാത്രം ആണ് അധിക ചാർജ്.
ശ്രദ്ധിക്കുക: മെറ്റീരിയലുകളുടെ ലഭ്യതയും നിർമ്മാണ രീതിയിലെ മാറ്റങ്ങളും അനുസരിച്ച് എസ്റ്റിമേറ്റ് തുകയിൽ നേരിയ മാറ്റങ്ങൾ വരാം.
ഇപ്പോൾ ഈ സർവീസുകൾക്ക് GST ഈടാക്കുന്നില്ല.ഈ നിരക്കുകൾ കോസ്റ്റ് ഡാറ്റാ അനുസരിച്ചു ഉള്ളതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ