ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വൈദ്യുതി കണക്ഷൻ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഉപകരണങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ടോ?

വൈദ്യുതി കണക്ഷൻ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഉപകരണങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ നിങ്ങളുടെ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.  കണക്ടഡ് ലോഡ് വർദ്ധിപ്പിക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് ഉപഭോക്താക്കൾക്ക് സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ് കെ എസ് ഇ ബി. ഇതിന് 2026 മാർച്ച് 31 വരെ മാത്രമേ അവസരമുണ്ടാകൂ. അപേക്ഷാഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ ഇളവ് ചെയ്തിട്ടുണ്ട്. എന്നാൽ ആവശ്യപ്പെടുന്ന അധിക ലോഡ് നൽകുന്നതിനോ വോൾട്ടേജ് ലെവലിൽ വരുന്ന വ്യത്യാസം മൂലമോ വിതരണ ശൃംഖലയിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ ആയതിനാവശ്യമായ തുക മാത്രം ഉപഭോക്താവ് അടയ്ക്കേണ്ടി വരും.  എല്ലാ വിഭാഗം എൽ.ടി ഉപഭോക്താക്കൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാൽ ഏതെങ്കിലും നിയമപര അധികാരികളിൽ നിന്ന് എതിർപ്പ് നിലനിൽക്കുന്ന സാഹചര്യങ്ങളിൽ, ബന്ധപ്പെട്ട എതിർപ്പ് പരിഹരിച്ച ശേഷമേ ഈ പദ്ധതിയുടെ ഭാഗമായി ലോഡ് റെഗുലറൈസേഷൻ അനുവദിക്കുകയുള്ളു. കെ.എസ്.ഇ.ബി.എൽ.യിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഉപഭോക്താക...

2026 ൽ പോസ്റ്റ്‌ ഉള്ള KSEB കണക്ഷൻ എടുക്കാൻ എത്ര രൂപ ആകും?

നിലവിൽ പോസ്റ്റ്‌ ആവശ്യമുള്ള  KSEB സർവീസ് കണക്ഷൻ  എടുക്കാൻ വേണ്ടി വരുന്ന ചെലവുകൾ പരിശോധിക്കാം ⚡ കേസ് 1: വെതർ പ്രൂഫ് സപ്പോർട്ട്  ഒരു സപ്പോർട്ട്   പോസ്റ്റ് മാത്രം ആവശ്യമുള്ള കണക്ഷൻ (നിലവിൽ 8 മീറ്റർ PSC പോസ്റ്റുകളാണ് നൽകുന്നത്)  ആണെങ്കിൽ സപ്പോർട്ട് പോസ്റ്റ്‌: ECSC:₹7,547(മെറ്റീരിയലും ലേബർ ചാർജും ഉൾപ്പെടെ) ഇത്   കൂടാതെ താഴെ പറയുന്ന ചാർജുകൾ ഓരോ കേസിലും അഡിഷണൽ ആയി വരുന്നതാണ്. ✅അപ്ലിക്കേഷൻ ഫീ:₹50 ✅സിഡി:₹300/1000 വാട്സ്(ഗാർഹിക കണക്ഷൻ) ✅WP ECSC:₹1914(സിംഗിൾ ഫേസ്)       ₹4642( ത്രീ ഫേസ് 10 kW വരെ) ഉദാഹരണമായി സപ്പോർട്ട് പോസ്റ്റ്‌ ആവശ്യം ഉള്ള 3560W ലോഡ് ഉള്ള ഒരു വീടിന് കണക്ഷൻ എടുക്കാൻ KSEB യിൽ അടക്കേണ്ട ആകെ തുക നോക്കാം. ➡️അപ്ലിക്കേഷൻ ഫീ:₹50 ➡️സി ഡി:4x300=₹1200 ➡️സപ്പോർട്ട് പോസ്റ്റ്‌:₹7547 ➡️WP കണക്ഷൻ:₹1914 ടോട്ടൽ-₹10711 ⚡കേസ് 2: പുതിയ ലൈൻ നിർമ്മാണം (50 മീറ്ററിൽ താഴെ) 50 മീറ്ററിൽ താഴെ ദൂരത്തിൽ സിംഗിൾ ഫേസ് ലൈൻ വലിക്കേണ്ടി വരുമ്പോൾ: • അടിസ്ഥാന നിരക്ക്: ₹10,076 • അധിക നിരക്ക്: ഒരു മീറ്ററിന് ₹88 വീതം. ഇതിൽ ഒരു പോസ്റ്റും സ്റ്റേയുമാ...

ലൈഫ് മിഷൻ ഹൗസ് സ്കീം - കെഎസ്ഇബിഎൽ ഫണ്ട് ഉപയോഗിച്ച് 11 കെവി/എൽടി ലൈനുകൾ/പോസ്റ്റുകൾ മാറ്റി സ്ഥാപിക്കൽ

#KSEB #kseb free postshifting #lifemission #Kerala #freepostchange  ✅കെഎസ്ഇബിഎൽ, 'ലൈഫ് മിഷൻ ഭവന പദ്ധതി' പ്രകാരം പുതിയ വീടുകളുടെ നിർമ്മാണത്തിന് തടസ്സമുണ്ടാക്കുന്ന 11 കെവി ലൈനുകൾ/എൽടി ലൈനുകൾ/പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള ചിലവ് പരമാവധി ₹50,000/- വരെ വഹിക്കുന്നതാണ്.  താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായിരിക്കും ഇത്:   ➡️'ലൈഫ് മിഷൻ ഭവന പദ്ധതി' പ്രകാരം പുതിയ വീടുകളുടെ നിർമ്മാണത്തിന് തടസ്സമുണ്ടാക്കുന്ന 11 കെവി/എൽടി ലൈനുകൾ/പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിക്ക് മാത്രം, പരമാവധി ₹50,000/- എസ്റ്റിമേറ്റ് തുക വരെ.  ➡️തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള സാധുവായ ബിപിഎൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുടുംബ വാർഷിക വരുമാനം ₹50,000/- (അമ്പതിനായിരം രൂപ മാത്രം) താഴെയാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ ഇളവ്/സഹായം അനുവദിക്കും.  ➡️കൂടാതെ, വീട് 'ലൈഫ് മിഷൻ ഭവന പദ്ധതി'യിൽ ഉൾപ്പെട്ടതാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കണം.  ➡️മാറ്റി സ്ഥാപിക്കൽ ആവശ്യമുള്ള ഭൂമി...

KSEB യുടെ പുതിയ ബിൽ അടയ്ക്കൽ സംവിധാനം​'സ്പോട്ട്' പേയ്‌മെന്റ് സൗകര്യം

 മീറ്റർ റീഡർ വീട്ടിൽ വരുമ്പോൾ, ബിൽ ലഭിക്കുമ്പോൾ തന്നെ തുക അടയ്ക്കാൻ സാധിക്കും. ✅പ്രവർത്തന രീതി മീറ്റർ റീഡർ ഉപയോഗിക്കുന്ന മെഷീൻ (ആൻഡ്രോയിഡ് സ്പോട്ട് ബില്ലിംഗ് മെഷീൻ/പോയിൻ്റ് ഓഫ് സെയിൽ മെഷീൻ) വഴി അപ്പോൾത്തന്നെ തുക അടയ്ക്കാം. ✅​രസീത്  പണം അടച്ച ഉടൻ തന്നെ രസീതും ലഭിക്കും. ​✅വിജയകരമായ പരീക്ഷണത്തിന് ശേഷം, സംസ്ഥാനത്തെ എല്ലാ സെക്ഷൻ ഓഫീസുകളിലും ഈ സംവിധാനം നടപ്പിലാക്കുന്നുണ്ട്. ✅​പേയ്‌മെന്റ് മാർഗ്ഗങ്ങൾ  ഉപയോക്താക്കൾക്ക് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഐ (UPI) എന്നിവ ഉപയോഗിച്ച് ബിൽ അടയ്ക്കാം. ✅​സർവീസ് ചാർജ് ഇല്ല  ഈ ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കുന്നില്ല. ​ ✅നിലവിൽ ഉപയോഗിക്കുന്ന ബില്ലിംഗ് മെഷീനുകളിലും പണമടയ്ക്കാനുള്ള സൗകര്യം ഒരുക്കാനും, ബില്ലിൽ ക്യൂആർ കോഡ് ഉൾപ്പെടുത്തിക്കൊണ്ടുള്ള അതിവേഗ യുപിഐ പേയ്‌മെന്റ് സംവിധാനം നടപ്പാക്കാനും കെഎസ്ഇബി ശ്രമിക്കുന്നുണ്ട്. ​ചുരുക്കത്തിൽ, വൈദ്യുതി ബിൽ വീട്ടുമുറ്റത്ത് വെച്ച് തന്നെ എളുപ്പത്തിൽ, ഡിജിറ്റലായി അടയ്ക്കാനുള്ള സൗകര്യമാണ് കെഎസ്ഇബി ഒരുക്കുന്നത്.

കെഎസ്ഇബി വെതർ പ്രൂഫ്(WP) സർവീസ് കണക്ഷൻ ചാർജുകൾ |സർവീസ് വയർ ഉപയോഗിച്ചുള്ള കെഎസ്ഇബി കണക്ഷൻ ചാർജുകൾ |2025 ഒക്ടോബർ

✅  അർഹതാ മാനദണ്ഡങ്ങൾ നിലവിലുള്ള വൈദ്യുതി പോസ്റ്റിൽ നിന്ന് 35 മീറ്ററിനകത്ത്  നിർമാണം/വാസസ്ഥലം ഉണ്ടായിരിക്കണം. സർവീസ് വയർ  മുഖേന കണക്ഷൻ നൽകാൻ കഴിയണം.   മുൻഗണനാ ക്രമത്തിൽ  കണക്ഷൻ അനുവദിക്കും. 💰  ഫീസ് & ചാർജുകൾ (ഇലക്ട്രിക്കൽ സെക്ഷനിൽ അടക്കേണ്ടത്) ചാർജ് തുക കുറിപ്പ് അപേക്ഷാഫീസ് (AF) ₹ 50 ഓൺലൈനായാലും ഓഫ്‌ലൈനായാലും ഒരേ നിരക്ക് ക്യാഷ് ഡെപ്പോസിറ്റ് (CD) കണക്ടഡ് ലോഡിന് അനുസൃതം (കിലോവാട്ടിൽ) ഉപയോഗ വിഭാഗം അനുസരിച്ചാണ് നിരക്ക് വ്യത്യാസപ്പെടുന്നത് ECSC (സർവീസ് കണക്ഷൻ  നൽകാനുള്ള ചെലവ്) ₹ 1,914 (സിംഗിൾ ഫേസ്) ₹ 4,642 (ത്രീ ഫേസ്) കണക്ഷന്റെ തരം അനുസരിച്ചുള്ള സ്ഥിര നിരക്ക് 💡  ഉപയോഗ വിഭാഗം അനുസരിച്ചുള്ള ക്യാഷ് ഡെപ്പോസിറ്റ് നിരക്കുകൾ വിഭാഗം കിലോവാട്ടിന് നിരക്ക് ഗൃഹോപയോഗം (Domestic) ₹ 300 നിർമ്മാണം / വ്യാപാരം / മതസ്ഥാപനം ₹ 1,000 കൃഷി / അ ങ്കൺവാടി ₹ 200 വ്യാവസായികം ₹ 500 📌  ഉദാഹരണം നിങ്ങളുടെ  കണക്ടഡ് ലോഡ് 3756 വാട്ട് (അത് എന്നാണ് 3.756 കിലോവാട്ട്)  എന്ന് കരുതിയാൽ,  ഗൃഹോപയോഗ വിഭാഗത്തിൽ  പെടുന്നു: ലോഡ്  4 കിലോവാട്ടായി  ...

സാർ ഫ്യുസ് ഊരരുത്, പൈസ വെച്ചിട്ടുണ്ട്, ദാരിദ്ര്യത്തിൽ കഴിയുന്ന പെൺകുട്ടികൾ വെച്ച കുറിപ്പ്, വീടിന്റെ വാതിൽ മറച്ചിരിക്കുന്നത് തുണി കൊണ്ട്.

 

ബി.പി.എല്‍ കൂടുംബങ്ങള്‍ക്ക്‌ 250 മീറ്റര്‍ വരെ സൗജന്യ സര്‍വീസ് കണക്ഷന്‍|കെ. എസ്. ഇ. ബി സൗജന്യ കണക്ഷൻ |കെ എസ് ഇ ബി ലിമിറ്റഡ്

 ബി.പി.എല്‍ കൂടുംബങ്ങള്‍ക്ക്‌ ഇനി മുതല്‍  250 മീറ്റര്‍ വരെ സൗജന്യ സര്‍വീസ് കണക്ഷന്‍  ലഭ്യമാകും.  സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയുടെ പൂർത്തീകരണത്തിനു ശേഷം പുതിയ കണക്ഷനുകള്‍ സൗജന്യമായി നല്‍കുവാന്‍ മറ്റു സ്‌കീമുകള്‍ നിലവില്‍ ഇല്ലാത്തതിനാല്‍ 1000 വാട്സ് വരെ കണക്ടഡ്‌ ലോഡുള്ള ബി.പി.എല്‍ കൂടുംബങ്ങള്‍ക്ക്‌ പോസ്റ്റ്‌ ആവശ്യം ഇല്ലാത്ത എല്ലാ കണക്ഷനുകളും, 200 മീറ്റര്‍ വരെ ലൈന്‍ വലിക്കേണ്ടുന്ന പോസ്റ്റ്‌ ആവശ്യമുള്ള കണക്ഷനുകളും സൗജന്യമായി കെ.എസ്‌.ഇ.ബി.എല്‍ തനതു ഫണ്ടുപയോഗിച്ച്‌ നല്‍കി വന്നിരുന്നു. ലൈന്‍ വലിച്ചു കണക്ഷന്‍ നല്‍കേണ്ട അര്‍ഹതപ്പെട്ട കൂടുതല്‍ അപേക്ഷകള്‍ വരുന്നതു കെ.എസ്‌. ഇ.ബി.എല്‍- ന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്‌ 1000 വാട്സ് വരെ കണക്ടഡ്‌ ലോഡുള്ള ബി.പി.എല്‍ കൂടുംബങ്ങള്‍ക്ക്‌ സൗജന്യമായി ലൈന്‍ വലിച്ചു നല്‍കേണ്ട കണക്ഷനുകളുടെ ദൂര പരിധി 200 മീറ്ററില്‍ നിന്നും 250 മീറ്ററായി കൂട്ടിയിട്ടുണ്ട്‌. പുതിയ കണക്ഷൻ അപേക്ഷാ ഫോമിനൊപ്പം ചേർക്കേണ്ട രേഖകൾ 1. ഐഡൻ്റിറ്റി പ്രൂഫ് (ഏതെങ്കിലും ഒന്ന് )   a.ഇലക്ടറൽ ഐഡൻ്റിറ്റി കാർഡ്. b. ഇന്ത്യൻ പാസ്‌പോർട്ട്. c.ഡ്രൈവിംഗ് ലൈസൻസ്. d. റേഷൻ കാർഡ്. ...