#KSEB #kseb free postshifting #lifemission #Kerala #freepostchange ✅കെഎസ്ഇബിഎൽ, 'ലൈഫ് മിഷൻ ഭവന പദ്ധതി' പ്രകാരം പുതിയ വീടുകളുടെ നിർമ്മാണത്തിന് തടസ്സമുണ്ടാക്കുന്ന 11 കെവി ലൈനുകൾ/എൽടി ലൈനുകൾ/പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള ചിലവ് പരമാവധി ₹50,000/- വരെ വഹിക്കുന്നതാണ്. താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായിരിക്കും ഇത്: ➡️'ലൈഫ് മിഷൻ ഭവന പദ്ധതി' പ്രകാരം പുതിയ വീടുകളുടെ നിർമ്മാണത്തിന് തടസ്സമുണ്ടാക്കുന്ന 11 കെവി/എൽടി ലൈനുകൾ/പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിക്ക് മാത്രം, പരമാവധി ₹50,000/- എസ്റ്റിമേറ്റ് തുക വരെ. ➡️തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള സാധുവായ ബിപിഎൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുടുംബ വാർഷിക വരുമാനം ₹50,000/- (അമ്പതിനായിരം രൂപ മാത്രം) താഴെയാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ ഇളവ്/സഹായം അനുവദിക്കും. ➡️കൂടാതെ, വീട് 'ലൈഫ് മിഷൻ ഭവന പദ്ധതി'യിൽ ഉൾപ്പെട്ടതാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കണം. ➡️മാറ്റി സ്ഥാപിക്കൽ ആവശ്യമുള്ള ഭൂമി...
കെ എസ് ഇ ബി ലിമിറ്റഡുമായി ബന്ധപ്പെട്ട വാർത്തകളും സേവനങ്ങളും